Saturday, June 13, 2026

കണ്ണീരിൻ്റെ ഓർമകൾ

കണ്ണീരിൻ്റെ ഓർമകൾ 

By Sajeevan 21/12/2016

=====================

കാണാക്കനവിൻ ചിറകിൽ നീയെൻ കൂട്ടിൽ വന്നിരിക്കില്ലെന്നറിയാം, 

തനിയെ പാടും പാട്ടിൽ 

നിൻ സ്വരം  കേൾക്കില്ലെന്നറിയാം.

കാണാക്കനവിൻ ചിറകിൽ നീയെൻ കൂട്ടിൽ വന്നിരിക്കില്ലെന്നറിയാം, 

തനിയെ പാടും പാട്ടിൽ 

നിൻ സ്വരം  കേൾക്കില്ലെന്നറിയാം.

പീലി വിടർത്തിയോരെൻ മോഹങ്ങൾ കാറ്റിൽ പൊഴിയുമിലകളെന്നറിയാം, 

മിഴിയിൽ പടരും കാർമേഘങ്ങളിൽ നിൻ ചിരിവെട്ടം തെളിയില്ലെന്നറിയാം.

വിരഹക്കടലിൻ ഓളങ്ങളിൽ ഞാൻ തനിയെ തുഴയും തോണിയെന്നറിയാം…

കാണാക്കനവിൻ ചിറകിൽ നീയെൻ കൂട്ടിൽ വന്നിരിക്കില്ലെന്നറിയാം, 

തനിയെ പാടും പാട്ടിൽ 

നിൻ സ്വരം  കേൾക്കില്ലെന്നറിയാം.

എൻ പ്രണയത്താളിയോലകളിൽ നിൻ വിരൽത്തുമ്പുകൾ തൊടില്ലെന്നറിയാം...

ഇരുളിൽ നീട്ടുമെൻ കൈകളിൽ കോർക്കാൻ നിൻ നിഴൽ പോലുമിങ്ങു വരില്ലെന്നറിയാം.

കാണാക്കനവിൻ ചിറകിൽ നീയെൻ കൂട്ടിൽ വന്നിരിക്കില്ലെന്നറിയാം, 

തനിയെ പാടും പാട്ടിൽ 

നിൻ സ്വരം  കേൾക്കില്ലെന്നറിയാം.

നിൻ സ്വരം കേൾക്കില്ലെന്നറിയാം
നിൻ സ്വരം  കേൾക്കില്ലെന്നറിയാം

ശുഭം. 

രചന: സജീവൻ.